Kailas Yatra – A Sacred Journey with Yogi Trails by Rajasekharan T V

ശംഭോ മഹാദേവ 🙏
ഹര ഹര ശങ്കര 🙏
നന്ദി 🙏 നന്ദി 🙏
എന്റെ ഈ ജന്മത്തിലെ സ്വപ്ന സാക്ഷാൽക്കാരത്തിനു നന്ദി 🙏
കൈലാസം എന്നെ എപ്പോഴും മാടി വിളിച്ചു കൊണ്ടിരുന്നു. ഒരു പാട് യാത്രാ വിവരണങ്ങൾ വായിച്ചിട്ടുണ്ട്, എങ്കിലും, തപോവന സ്വാമി കളുടെ “ഹിമഗിരി വിഹാരം “എന്റെ മനസ്സി ൽ ആഴത്തിൽ വേരോടി . അവസരം കിട്ടിയാൽ പോകണം, പരിക്രമണം നടത്തി വരണം , എന്നൊരു, ഉത്കടമാ യ ആഗ്രഹം ഉള്ളി ൽ വന്നു കൊണ്ടേയിരുന്നു. ആ ആഗ്രഹ സഫലീകരണത്തിന് കുറെ കാലം കാത്തിരിക്കേണ്ടി വന്നു. ദൈവ നിശ്ചയം ആണ് എന്ന് കരുതുന്നു. ആദ്യം അവസരം കിട്ടിയത് “ആദി കൈലാസം “സന്ദർശനം നടത്താൻ ആണ്. പിന്നീട് തും ഗനാധ് പോകാൻ പറ്റി . ഈ വർഷം “മുക്തി നാ ഥി ലും “. കൂടുതൽ കൂടുതൽ ഉയരങ്ങളി ൽ സഞ്ചരിക്കുമ്പോൾ, എന്റെ ശരീരം എങ്ങനെ പ്രതി കരി ക്കുന്നു, എന്ന് എന്നെ ബോധ്യപ്പെടുത്താൻ ആവും എന്ന് ഞാൻ വിശ്വസിക്കുന്നു, മഹാദേവനും ഗുരുവായൂരപ്പനും , എന്നെ ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ പറഞ്ഞയച്ചത്. ഇനി കൈലാസ സന്ദർശനം നടത്താൻ പാകമാണ് എന്ന് അവർക്ക് തോന്നിക്കാണും . അത് കൊണ്ടാണ് വിളി വന്നത്.

Mount Kailash Yatra By Rajasekharan T V

കൊറോണ വന്നതോടെ ഇന്ത്യൻ പാസ്പോർട്ട്‌ ഉള്ളവർക്ക് ചൈന, കൈലാസ സന്ദർശനം നടത്തുവാൻ അനുമതി നൽകിയിരുന്നില്ല. ഇന്ത്യ ചൈന ബന്ധം ഒട്ടും തൃപ്തികരവും അല്ലായിരുന്നത് കൊണ്ട്, കൈലാസ സന്ദർശനം ഒരു മോഹം മാത്രമായി അവശേഷിക്കും എന്നാണ് കരുതി യത്. പക്ഷെ കാർമേഘം തെളിഞ്ഞു സൂര്യ പ്രകാശം വരുന്നത് പോലെ , കൈലാസ സന്ദർശനം യാഥാർഥ്യം ആവാനുള്ള സാധ്യത കൂടി കൂടി വന്നു. അങ്ങനെ ആ സ്വപ്നം യാഥാർഥ്യം ആയി . യോഗി ട്രെയിൽസിന്റെ സാരഥികൾ ആയ ശ്രീജിത്തിനെയും , സുഭാഷിനെയും , എന്നും ഓർമിപ്പിച്ചു കൊണ്ടിരു ന്നു . അനുമതി കിട്ടിയാൽ രണ്ടു സീ റ്റ് ഉറപ്പിച്ചോളു. മുന്നൊരുക്കങ്ങൾ എല്ലാം നേരത്തെ തന്നെ ചെയ്തിരുന്നു. കോട്ട്, ഷൂ, ഗ്ലോവ്സ്‌, കൂളിംഗ് ഗ്ലാസ്‌, ബാഗ്, ഫ്ലാസ്ക്, മഴക്കോട്ട് മുതലായ എല്ലാ വസ്തുക്കളും നേരത്തെ വാങ്ങി വെച്ചിട്ടുണ്ട്. എപ്പോഴാണ് പുറപ്പെടേണ്ടി വരി ക…. അറിയില്ല, സമയം കിട്ടിയില്ലെങ്കിലോ , ഇതൊക്കെ ആയിരുന്നു ചിന്ത.

ജൂൺ മാസത്തിൽ അറിയിപ്പ് കിട്ടി . ആദ്യ ബാച്ച് ജൂലൈ മാസത്തിൽ പുറപ്പെടുന്നു. പക്ഷെ ലണ്ടനിൽ പോകാൻ ഉള്ളത് കൊണ്ട്, ആ ട്രിപ്പിൽ ഇല്ല. അടുത്ത ട്രിപ്പ്‌ ഉണ്ടെങ്കിൽ സെപ്റ്റംബർ ആദ്യ വാരം ആണെങ്കിൽ തീർച്ചയായും പങ്കെടുക്കാം എന്ന് ശ്രീജിത്തിനെ അറിയിച്ചു. കുറെ കാലത്തിനുശേഷം നടക്കുന്നതായത് കൊണ്ട്, എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാവും എന്ന് അറിയില്ല. ജൂലൈ യിൽ ആദ്യ ബാച്ച്പോയി വരുമ്പോൾ ഒരു കൃത്യമായ ചിത്രം ലഭിക്കും . അത് കൊണ്ട് സെപ്റ്റംബർ ബാച്ചിൽ പോകാൻ തീരുമാനിച്ചു. ഓഗസ്റ്റ് മാസം ലണ്ടനിൽ നിന്ന് മടങ്ങി വന്ന ശേഷം പാസ്പോർട്ട് ഏൽപ്പിച്ചു . സെപ്റ്റംബർ 5 ന് പുറപ്പെട്ടു 19 ന് തിരിച്ചു എത്തുന്ന തരത്തിൽ പരിപാടി ഉറപ്പിച്ചു. ശ്രീജിത്ത്‌ പെർമിറ്റിന്റെ കോപ്പി അയച്ചു തന്നതിൽ എന്റെ പേര് കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നായിരുന്നു. ഇതാ എന്റെ ചിരകാല സ്വപ്നം യാഥാർഥ്യം ആവുന്നു. ഒരു സംശയം ബാക്കി ഉണ്ടായിരുന്നു. നടക്കുമോ മോഹം . ചൈന എപ്പോൾ വേണമെങ്കിലും തീരുമാനം മാറ്റാം .

പരിക്രമണം തുടങ്ങുന്നത് വരെ ഈ സംശയം ഇടക്ക് മനസ്സിൽ പൊന്തി വരും . അപ്പോഴൊക്കെ ആരോ ഉള്ളിൽ നിന്ന് പറയുന്നത് പോലെ തോന്നി “എല്ലാം ഭംഗിയായി നടക്കും . ഒട്ടും വിഷമിക്കേണ്ട “. അങ്ങനെ ആ ദിവസം വന്നെത്തി . തിരുവോണം ആഘോഷിച്ചു വൈകുന്നേരം 4 മണിക്ക് പുറപ്പെടാം എന്ന്സു ഹൃത്തുക്കളായ ഹരിയോടും , ശിവദാസനോടും പറഞ്ഞു. ഹരി കാർ ഏർപ്പാട് ചെയ്തിട്ടുണ്ട്. എന്നെയും ലതയെയും എടുത്തു, ഹരിയെ കൂട്ടി തൃശൂർ വന്നു ശിവദാസനെയും കൂട്ടി എയർപോർട്ടിൽ എത്തുവാൻ ആണ് തീരുമാനിച്ചത്. അമ്പലത്തിൽ പോയി തൊഴുതു വന്നു, യാത്രയുടെ ഒരുക്കങ്ങൾ ഒന്ന് കൂടി പരിശോധിച്ചു ഉറപ്പ് വരുത്തി.

പെട്ടെന്നാണ് ശിവദാസന്റെ മെസ്സേജ്. വിമാനം പുറപ്പെടുന്നത് നേരത്തെ ആക്കി . ഉടനെ പുറപ്പെടണം . പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു. ഹരിയെ വിളിച്ചു കാർ വരാൻ പറഞ്ഞു. ഞങ്ങൾ എത്തുമ്പോഴേക്കും റെഡി ആയിരിക്കാൻ ശിവദാസനെയും അറിയിച്ചു. ഭക്ഷണം പൊതിഞ്ഞു കെട്ടി 11 മണിക്ക് തന്നെ പുറപ്പെട്ടു ഒരു മണി ആവുമ്പോഴേക്കും എയർപോർട്ടിൽ എത്തി . അധികം വൈകാതെ മറ്റു സഹയാത്രി കരും എത്തി . 12 പേരാണ് കൊച്ചിയിൽ നിന്ന് യാത്ര തിരിക്കുന്നവർ. ബാക്കി 6 പേരിൽ രണ്ടു പേർ നേരത്തെ തന്നെ നേപ്പാളിൽ ഉണ്ട്. രണ്ടു പേർ അടുത്ത ദിവസം നേപ്പാളിൽ എത്തും.

ഒരാൾ ബോംബെ നിന്നും, ഒരാൾ ഗോവയിൽ നിന്നും ഞങ്ങളുടെ കൂടെ കാത്മണ്ടുവിൽ എത്തി. ബാംഗ്ലൂർ വൈകുന്നേരം 6 മണി ക്ക് എത്തിച്ചേർന്നു . അടുത്ത ദിവസം വെളുപ്പിന് 5.30 നാണ് ഫ്ലൈറ്റ്. അത് വരെ എയർപോർട്ടിൽ ഇരിക്കുക അസാധ്യം . എല്ലാവരും ആയി കൂടി ആലോചിപ്പോൾ ലോഡ്ജിൽ മുറി എടുത്തു രാത്രി കഴിക്കുന്നതായിരിക്കും നല്ലത്, എന്ന അഭിപ്രായം ഉയർന്നു വന്നു. ഉടനെ എന്റെ സഹോദരി ഭർത്താവ് ഏർപ്പാട് ചെയ്ത ലോഡ്ജിൽ എത്തി മുറിയെടുത്തു താമസിച്ചു. വെളുപ്പിന് എയർപോർട്ടിൽ കൊണ്ട് വിടാൻ ലോഡ്ജ് മാനേജർ കാർ ഏർപ്പാട് ചെയ്തു തന്നു. കൃത്യ സമയത്ത് തന്നെ എല്ലാ വരും റെഡി ആയി എയർപോർട്ടിൽ എത്തി . ഗോവയിൽ നിന്നുള്ള യാത്രിക ബിന്ദു അവിടെ ഞങ്ങളെ കാത്തു നിൽപുണ്ടായിരുന്നു . ഈ യാത്രക്കിടയിൽ യാത്രികൾ എല്ലാവരും പരസ്പരം പരിചയപ്പെട്ടു. ചിലരെ അറിയാം. ചിലർക്ക് ഞങ്ങളെ അറിയാം . അറിയാത്തവരെ അന്വേഷിച്ചു പരിചയപ്പെട്ടു.

ഏക മനസ്സോടെ കൈലാസ നാഥനെ കാണാൻ പുറപ്പെട്ട ഞങ്ങൾ എല്ലാ വരും ഒരേ കുടും ബത്തിലെ അംഗങ്ങൾ പോലെ ആയിരുന്നു. ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തി , പെട്ടികൾ എടുത്തു പുറത്ത് എത്തിയപ്പോഴേക്കും, ഞങ്ങളെ കൊണ്ട് പോകാൻ ഉള്ള ബസ് പുറത്ത് കാത്തു നിൽപുണ്ടായിരുന്നു . മാത്രവുമല്ല yogis trails എന്ന banner വെച്ച ഒരു ഗൈഡ് ഞങ്ങളെ പുഞ്ചിരിയോടെ സ്വീകരിക്കാൻ കാത്തു നിൽപുണ്ടായിരുന്നു .എല്ലാവർക്കും നല്ല വിശപ്പ് ഉണ്ടായിരുന്നു. തലേ ദിവസം ബദ്ധപാടിൽ പലർക്കും ഭക്ഷണം കഴിക്കാൻ കഴിഞ്ഞിരുന്നില്ല. രാത്രി ഭക്ഷണം നേരത്തെ കഴിക്കുകയും ചെയ്തിരുന്നു. അതിനാൽ ലോഡ്ജിൽ എത്താനുള്ള ക്ഷമ ആർക്കും ഉണ്ടായിരുന്നില്ല. പോകുന്ന വഴി ക്ക് ഒരു ഹോട്ടലി ൽ കയറി പ്രഭാത ഭക്ഷണം കഴിച്ചു. തുടർന്ന് Hotel malla എന്ന ലോഡ്ജിൽ മുറി എടുത്തു താമസിച്ചു. കാത്മണ്ടുവിലെ താമസം ഇവിടെ ആണ്. പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഇവിടെ ആണ് ഏർപ്പാട് ചെയ്തിട്ടുള്ളത്. വളരെ നല്ല സൗകര്യങ്ങളോട് കൂടിയ ലോഡ്ജ്‌ ആണ്.

അവിടെ വെച്ച് ഹൈദരാബാദ് സ്വദേശികൾ ആയ 3 ഡോക്ടർമാരെ പരിചയപ്പെടാൻ കഴിഞ്ഞു. ഇവർ ഒരു ആഴ്ച ആയി ഇവിടെ താമസിക്കുന്നു. നേരത്തെ പോവേണ്ടവർ ആയിരുന്നു. പ്ലാനിൽ എന്തോ കുഴപ്പം ആയി ഇവി ടെ കുടുങ്ങി കിടക്കുകയാണ്. ഇവരും ഞങ്ങളോടൊപ്പം ആണ് യാ ത്ര തുടങ്ങുന്നത് എന്ന് സംസാരത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. വൈകുന്നേരം ഞങ്ങളുടെ നേപ്പാൾ ഏജന്റ് ആയ Touch kailash ന്റെ പ്രതിനിധികൾ വരും എന്നും, യാത്രയെ കുറിച്ച് ചില കാര്യങ്ങൾ മനസ്സിലാക്കി തരുമെന്നും പറഞ്ഞിരുന്നു. കുളിച്ചു, ഊണ് കഴിഞ്ഞു, വിശ്രമിച്ച ശേഷം വൈകുന്നേരം, പ്രസിദ്ധമായ പശുപതിനാധ് ക്ഷേത്രത്തിൽ ദർശനം നടത്താൻ പോയി . സുഖദർശനം. മഹാദേവനോട്, സുഗമമായ യാത്രക്ക് വേണ്ടി പ്രാർത്ഥിച്ചു.

അടുത്ത ദിവസം യാത്ര പുറപ്പെടേണ്ടതായിരുന്നു.നാളെ നമ്മൾ യാത്ര തുടരുന്നില്ല. പുറപ്പെടുന്ന സമയം അറിയിക്കാം, എന്ന് പറഞ്ഞു. എല്ലാ വരും നിശ്ശബ്ദരായി. മുഖം വാടി . കാലാവസ്ഥ അനുകൂലമല്ല. വഴിയിൽ മണ്ണിടിച്ചൽ കാരണം വാഹനങ്ങൾ പോകാൻ പറ്റില്ല. റോഡ് ശരിയായ ശേഷം മാത്രമേ യാത്ര തുടങ്ങാൻ പറ്റുകയുള്ളു. മുകളിൽ കനത്ത മഴയും , മഞ്ഞ് വീ ഴ്ചയും ഉണ്ട്. Touch kailash ഉടമ basu adhikari അവിടെ ക്യാമ്പ് ചെയ്ത് കാര്യങ്ങളുടെ പുരോഗതി അപ്പപ്പോൾ അറിയിക്കുന്നുണ്ടായിരുന്നു. അവിടെ നിന്ന് നിർദേശം കിട്ടിയശേഷം മാത്രമേ യാത്ര പുറപ്പെടാൻ പറ്റുകയുള്ളു. പിറ്റേന്ന് കാലത്ത് ഡോലേശ്വർ മഹാദേവ ക്ഷേത്രം , സൂര്യ വിനായക് ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തി . ഊണ് കഴിഞ്ഞു, യാത്രികരിൽ ചിലർക്ക് ഷൂ കവർ, തൊപ്പി , ബാഗ് തുടങ്ങി ചില സാധനങ്ങൾ വാങ്ങാൻ തമേൽ മാർക്കറ്റിൽ പോയി.

വൈകുന്നേരം ബുദ്ധ നീലകണ്ഠക്ഷേത്രത്തിൽ പോയി . ഗുഹ്യശ്വരി ക്ഷേത്രത്തിൽ ദർശനം നടത്താൻ ഉദ്ദേശിച്ചു എങ്കിലും ചന്ദ്ര ഗ്രഹണം കാരണം ക്ഷേത്രം നേരത്തെ അടച്ചതിനാൽ ദർശനം നടത്താൻ കഴിഞ്ഞില്ല. തിരിച്ചു ലോഡ്ജിൽ എത്തിയപ്പോഴേക്കും യാത്ര അടുത്ത ദിവസം ആരംഭിക്കും എന്ന് അറിയിപ്പ് വന്നു. എല്ലാ വർക്കും ഓവർ കോട്, ദഫ്ൽ ബാഗ്, ബാക്പാക്ക് എന്നി വതന്നു. ബാഗിൽ നമ്പർ എഴുതിയിരുന്നു. ഇനി എല്ലായിടത്തും ഈ നമ്പർ പ്രകാരം ആണ് ബാഗ് ലഭിക്കുക. അവശ്യ വസ്തുക്കൾ എല്ലാം ഈ ബാഗിൽ ആക്കി , ബാക്കി സാധനങ്ങൾ പെട്ടിയിൽ ആക്കി ലോഡ്ജിൽ സൂക്ഷിക്കും . തിരിച്ചു വരുമ്പോൾ പെട്ടി തരും.

മീറ്റിംഗ് കൂടി യാത്രയുടെ ഏകദേശ രൂപം , touch kailash പ്രതിനിധി അവതരിപ്പിച്ചു. മീറ്റിംഗ് കഴിഞ്ഞപ്പോഴേക്കും, എല്ലാ വരും മനസ്സ് കൊണ്ട് യാത്ര തുടങ്ങി . അത്രക്ക് ആവേശവും ഉത്കണ്ടയും ആയിരുന്നു, എല്ലാവർക്കും . നേരം വെളുക്കാൻ തിടുക്കമായി. ഉറക്കം വരുന്നില്ല. കിടക്കുന്നതിനു മുൻപ് യാത്രയിൽ അത്യാവശ്യം വേണ്ട സാധനങ്ങൾ ദഫ്ൽ ബാഗിലും , മരുന്ന്, ഫ്ലാസ്ക്, ടോർച്, തൊപ്പി , കൂളിംഗ് ഗ്ലാസ് തുടങ്ങി നിരവധി വസ്തുക്കൾ ബാക്ക് പാക്കിലും എടുത്തു. വെളുപ്പിന് എഴുന്നേറ്റു റെഡി ആയി . ഏഴു മണി ആയിട്ടും സൂര്യ പ്രകാശം പരന്നിരുന്നില്ല. ബസിൽ കയറി ഫ്രണ്ട് സീറ്റ് തന്നെ പിടിച്ചു. കാഴ്ചകൾ ഒന്നും മിസ് ആവരുതല്ലോ . ബസ് നീങ്ങിയപ്പോൾ മഹാദേവന്റെ പ്രാ ർത്ഥന ബസിൽ മുഴങ്ങി . മാർഗബന്ധു സ്തോത്രം , ഗണപതി സ്തോത്രം , തുടങ്ങി എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് ബസ് യാത്ര പുറപ്പെട്ടു.

പശുപതി നാഥ ക്ഷേ ത്രം
ഡോളെശ്വർ മഹാദേവ് ക്ഷേത്രം… ഇന്ത്യയിൽ, ഉത്തരാഖണ്ഡ് സംസ്ഥാനത്തെ , കേദാർനാഥ് ക്ഷേ ത്രത്തിൽ ” മുതുക് ” രൂപത്തിൽ ആണ് പ്രതി ഷ്ഠ, എങ്കിൽ “തല ” ഇവിടെ ആണ് ഉള്ളത് എന്നാണ് വിശ്വാസം . ചാർധാമ് യാത്ര പൂർത്തീകരിക്കണമെങ്കിൽ ഇവിടെ കൂടി സന്ദർശനം നടത്തണം എന്നാണ് വിശ്വാസം . 4000 മുതൽ 5,000 വർഷം പഴക്കം ഉണ്ട് എന്ന് കരുതപ്പെടുന്നു. നിലവിൽ അല്പം പുനർനിർമാണം നടത്തി യതിനാൽ അധികം പഴക്കം തോന്നിക്കില്ല. കാത്മണ്ടുവിൽ നിന്ന് സുമാർ 20 കിലോ മീറ്റർ അകലെ ഭക്തപ്പൂർ ജില്ലയിൽ ആണ് ഈ ക്ഷേ ത്രം സ്ഥിതി ചെയ്യുന്നത്.കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്ര പരിസരം അതിമനോഹരം ആണ്. നല്ല ഹരിതാഭമായ അന്തരീക്ഷം . ചുറ്റും മലനിരകൾ. പോകുന്ന വഴിയിൽ രുദ്രാക്ഷം വിൽക്കുന്ന കടകൾ. രുദ്രാക്ഷ കായ്കളും ,രുദ്രാക്ഷം കൊണ്ടുള്ള പൂക്കോട്ടകളും വിൽക്കാൻ വെ ച്ചിട്ടുണ്ട്. പല തരത്തിലുള്ള ധാന്യങ്ങളും വിൽക്കാൻ വെച്ചിരിക്കുന്നത് കാണാൻ കഴിഞ്ഞു. ക്ഷേത്രത്തിൽ കടന്നു ശ്രീ കോവിലിനു മുന്നിൽ നിൽകുമ്പോൾ അപാരമായൊരു ചൈതന്യം നമുക്ക് അനുഭവപ്പെടും .

സൂര്യ വിനായക് ക്ഷേത്രം …. കാത്മണ്ടു വിലെ 4 വിനായക (ഗണപതി)പ്രതിഷ്ഠ ഉള്ള ക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യം ഉണ്ട് എന്ന് കരുതപ്പെ ടുന്ന ഒന്നാണ് സൂര്യ വിനായക് ക്ഷേത്രം . ക്ഷേമത്തിനും ഐശ്വര്യത്തിനും എല്ലാം ഭക്തർ ഇവിടെ ദർശനം നടത്തുന്നു. സംസാരിക്കാൻ ബുദ്ധി മുട്ട് ഉള്ള കുട്ടി കൾ, ഇവിടെ വന്നു ദർശനം നടത്തിയാൽ സംസാരശേഷി ഉണ്ടാവും എന്നാണ് വിശ്വാസം . ഒരു ചെറിയ കുന്നിൻ മുകളിൽ സ്ഥി തി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ കയറി ചെല്ലുവാൻ, ഏതാനും പടികൾ റോഡിൽ നിന്ന് തന്നെ തുടങ്ങുന്നു. ഉദിക്കുന്ന സൂര്യന്റെ സങ്കല്പവും ഈ ക്ഷേത്രത്തിന് ഉണ്ട്. അത് കൊണ്ടാണത്രേ സൂര്യ വിനായക് ക്ഷേത്രം എന്ന പേർ വന്നത്.

Read More

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top